അടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് എതിരെ നോട്ടീസ് വിതരണം ചെയ്ത സി.പി.ഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.സി.വി ശാന്തകുമാറിന് എതിരെ നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ രണ്ട് സി.പി.ഐ പ്രവര്‍ത്തകരെ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി സി.വി ശാന്തകുമാര്‍ കൊലക്കേസിലെ പ്രതിയാണെന്ന് പ്രചാരണം നടത്തുന്ന നോട്ടീസാണ് വിതരണം ചെയ്തത്. ഇത്തരത്തില്‍ നോട്ടീസ് വിതരണം ചെയ്യുന്നു എന്ന് കാണിച്ച് കഴിഞ്ഞ ദിവസം യു.ഡി.എഫ് സ്ഥാനാര്‍ഥി പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ആര്‍.ഡി.ഓ ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പത്ത് വര്‍ഷം മുന്‍പുള്ള സംഭവത്തെ അധികരിച്ചാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ഒരു പ്രചരണം നടത്തുന്നത്. ഈ സംഭവത്തില്‍ കോടതി സി.വി ശാന്തകുമാറിനെ വെറുതെ വിട്ടിരുന്നു. എന്നാല്‍ ഈ സംഭവം സത്യവാങ്ങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് മണ്ണടി ഭാഗത്ത് നോട്ടീസ് വിതരണം ചെയ്യുന്ന സമയത്താണ് പോലീസ് സി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കോണ്‍ഗ്രസ് അടൂരില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...