ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയാണ് ശനിയാഴ്ച വൈകീട്ട് വടകര പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്. ലഹരിമരുന്ന് ആവശ്യമുള്ളവര്‍ പണം അയച്ചിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടർന്ന ലഹരിമരുന്ന് വേണ്ടവർക്ക് മറ്റൊരു ഇടപാടുകാരൻ കൈമാറുന്ന രീതിയാണ് തുടർന്നുവന്നതെന്ന് പോലീസ് കണ്ടെത്തി. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപ എത്തിയതായും പോലീസ് പറയുന്നു.

ലഹരിമരുന്നുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകള്‍ കീർത്തനയുടെ അക്കൗണ്ടിലൂടെ നടന്നതായാണ് സൂചന. കീർത്തനക്ക് പണം കൈമാറിയ അക്കൗണ്ടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം രണ്ടു ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ വടകര സ്വദേശി ആവിക്കൽ ബീച്ച് സ്വദേശി സഫാനാണ് കീർത്തനയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത്. പിന്നാലെ പോലീസ് പേരാമ്പ്രയില്‍നിന്ന് കീര്‍ത്തനയെ പിടികൂടുകയായിരുന്നു. ഞായറാഴ്ച രാവിലെ കീർത്തനയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...