Sunday, July 21, 2024 6:03 pm

സിപിഎം പുറത്താക്കിയ മുൻ ഏരിയാ സെക്രട്ടറി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിപിഎം പുറത്താക്കിയ മുന്‍ ഏരിയാ സെക്രട്ടറി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനലില്‍ മത്സര രംഗത്ത്. പിറവത്തെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ ഷാജു ജേക്കബാണ് ഇടത് പാനലില്‍ സ്ഥാനാര്‍ത്ഥി. ഇദ്ദേഹം മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നല്‍കി. ഷാജു ജേക്കബിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിട്ടില്ലെന്നും പ്രാദേശിക ഘടകത്തിന്റെ ആവശ്യപ്രകാരമാണ് മത്സരിക്കാന്‍ അനുമതി നല്‍കിയതെന്നും സിപിഎം ജില്ല നേതൃത്വം പ്രതികരിച്ചു.

എറണാകുളം പാലക്കുഴ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് ഷാജു സ്ഥാനാര്‍ത്ഥിയായത്. എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുക്കാന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. പിറവം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ സിന്ധുമോള്‍ ജേക്കബിന്റെ തോല്‍വിയെ തുടര്‍ന്നാണ് മുന്‍ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിനെ പാര്‍ട്ടി പുറത്താക്കിയത്. ജില്ലാ കമ്മിറ്റിയുടെ സസ്‌പെന്‍ഷന്‍ വെട്ടി സംസ്ഥാന സമിതി ഷാജുവിനെ പുറത്താക്കുകയായിരുന്നു. എന്നാല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ അനധികൃത സ്വത്ത് സമ്പാദനം അടക്കമുയര്‍ത്തിയാണ് ഷാജുവിനെ മത്സരിപ്പിക്കുന്നതിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി എതിര്‍ക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ; വർഷകാല സമ്മേളനം നാളെ ആരംഭിക്കും

0
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ...

കുവൈറ്റിലെ അഗ്നിബാധയിൽ മരിച്ച നീരേറ്റുപുറം സ്വദേശികളുടെ സംസ്ക്കാരം വ്യാഴാഴ്ച

0
തലവടി : കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയിൽ...

ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകൾ നാളെയെത്തും, കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയും ; മേജർ...

0
ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള...

കരമന ആറ്റില്‍ വയോധികനെ കാണാതായി ; തിരച്ചിൽ പുരോഗമിക്കുന്നു

0
തിരുവനന്തപുരം: കരമന ആറ്റില്‍ 85- കാരനെ കാണാതായി. അരുവിക്കര ഇരുമ്പ് ക്ഷേത്രത്തിന്...