Saturday, April 20, 2024 6:08 pm

പതിനേഴുകാരിയെ പീഡിപ്പിച്ച സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോക്സോ കേസിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. സി പി ഐ എം കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെയാണ് മംഗലപുരം പോലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചു വരുകയായിരുന്നു. പെൺകുട്ടി അധ്യാപകരോടാണ് പീഡന വിവരം പറഞ്ഞത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Lok Sabha Elections 2024 - Kerala

തൃശൂർ കോലഴിയിൽ പോക്സോ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവും ഇന്ന് അറസ്റ്റിലായിരുന്നു. കോലഴി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പിജി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. 13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച‌ കേസിലാണ് കോൺഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് പിടികൂടിയത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ് അറസ്റ്റിലായ പിജി ഉണ്ണികൃഷ്ണൻ.

കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴ്ച അവധി ദിനമായതിനാൽ സൈക്കിളിൽ കുറ്റൂർ പാടത്തിലൂടെയുള്ള റോഡിൽ യാത്ര ചെയ്ത പതിമൂന്നുകാരനെയാണ് പീഡിപ്പിച്ചത്. വയലിലെ പാലത്തിൽ വിശ്രമിക്കുകയായിരുന്നു കുട്ടി. ഇതുവഴിയെത്തിയ ഉണ്ണികൃഷ്ണൻ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്കൂളിൽ കൌൺസിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം പറഞ്ഞത്.

സംഭവമറിഞ്ഞ വീട്ടുകാരും സ്കൂൾ അധികൃതരും വിയ്യൂർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണൻറെ അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നേരത്തെ കോലഴി പഞ്ചായത്ത് പ്രസിഡൻറായിരുന്നു ഉണ്ണികൃഷ്ണൻ. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പത്തുജില്ലകളില്‍ കാലാവസ്ഥാ വകുപ്പ്...

വിഡി സതീശന്‍ പെരുംനുണയന്‍ ; എല്ലാ കാര്യത്തിലും സത്യവിരുദ്ധ നിലപാടെന്ന് ശിവന്‍കുട്ടി

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പെരുംനുണയന്‍ ആണെന്ന് മന്ത്രി വി...

പെരുമാറ്റച്ചട്ടലംഘനം ; സി വിജില്‍ ആപ്പ് വഴി ആകെ ലഭിച്ചത് 2,09,661 പരാതികള്‍

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ്...

എടത്വ പാലത്തിന്റെ നടപ്പാത നിർമ്മാണം ; കേരള റോഡ് ഫണ്ട് ബോർഡിന്റെ നിർദ്ദേശം അവഗണിച്ചു

0
എടത്വ : പ്രധാന പാലത്തിന്റെ കൈവരികളിലൂടെ ചേർന്ന് കടന്ന് പോകുന്ന ടെലിഫോൺ...