സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ സംഭവം ; ക്രിമിനലുകളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് സംഘപരിവാര്‍ ക്രിമിനലുകളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍. കൊലപാതകം നടത്തിയ ശേഷം സംഭവസ്ഥലത്തുനിന്നും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഇവര്‍ക്ക് പ്രതികളെ കുറിച്ചും കൊലപാതകത്തെ കുറിച്ചു നിര്‍ണായകമായി വിവരങ്ങള്‍ അറിയാമെന്ന ധാരണയിലാണ് പോലീസ്.

ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തെ കുറിച്ചും ഗൂഢാലോചനയെ കുറിച്ചും കൂടുതല്‍ വിശദമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായവരെ കുറിച്ചും അറസ്റ്റിലായവരില്‍ നിന്ന് വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം കേസിലെ മുഖ്യപ്രതി നന്ദനായി പോലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
സനൂപിന്റെ മരണത്തിനിടയാവുന്ന രീതിയില്‍ സനൂപിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് നന്ദനാണെന്ന് സനൂപിനൊപ്പം ആക്രമണത്തില്‍ പരുക്കേറ്റ പ്രതികള്‍ പോലീസിനെ മൊഴിനല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...