കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന റിപ്പോർട്ട് തള്ളി സിപിഐഎം കേന്ദ്ര കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കേരളത്തിൽ പിണറായി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെന്ന പിബി റിപ്പോർട്ടും കേരള ഘടകത്തിന്റെ നിലപാടും സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, ജനവികാരം അറിഞ്ഞുള്ള ശക്തമായ തിരുത്തൽ നടപടികൾ വേണമെന്നാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നുവന്ന പൊതുവികാരം. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ഭരണവിരുദ്ധ വികാരമില്ലെന്നും, ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചതാണ് തിരിച്ചടിക്ക് കാരണമെന്നുമാണ് സംസ്ഥാന ഘടകം സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

എന്നാൽ, ഭരണവിരുദ്ധ വികാരം ഇല്ലെങ്കിൽ ഇത്ര വലിയ പരാജയം എങ്ങനെ സംഭവിച്ചു എന്ന നേർക്കാഴ്ചയിലേക്കാണ് കേന്ദ്ര കമ്മിറ്റി എത്തിയത്. കേരളത്തിന് പുറത്തുനിന്നുള്ള അംഗങ്ങൾ ഉൾപ്പെടെ ചർച്ചകളിൽ ഈ ചോദ്യം ഉന്നയിച്ചു. ഇത്രയും കാലം പാർട്ടിക്കൊപ്പം നിന്ന ന്യൂനപക്ഷ വോട്ടുകൾ എന്തുകൊണ്ട് അകന്നുപോയി എന്ന് ഗൗരവമായി പരിശോധിക്കണമെന്ന് ബംഗാൾ ഘടകം ആവശ്യപ്പെട്ടു. പാർട്ടിയുടെ സംഘടനാപരമായ പിഴവുകൾ പരിശോധിക്കാനും ജനവികാരം ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്താനും ആവശ്യമെങ്കിൽ പ്ലീനം വിളിക്കണമെന്ന നിർദ്ദേശവും കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...