കെ സി വേണുഗോപാലിന് മറുപടിയുമായി എം എ ബേബി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കെ സി വേണുഗോപാലിന് മറുപടിയുമായി സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ആദ്യം ആക്രമിച്ചത് യൂത്ത് കോൺഗ്രസ് പവർകട്ട് സമയത്ത് സമരക്കാരെ കണ്ടപ്പോൾ വിദ്യാർഥികൾ കളിയാക്കിയിട്ടുണ്ടാകാം. കെ സി പറയുന്നത് തെറ്റ്, കേരളത്തിലെ പ്രശ്നങ്ങൾ ഇന്ത്യ സഖ്യത്തിൻ്റെ സമരത്തെ ഒന്നും ബാധിക്കില്ല. ഇതൊരു ചെറിയ പ്രശ്നം മാത്രം. കെസി ഇടപെട്ട് യൂത്ത് കോൺഗ്രസുകാരെ നിലയ്ക്ക് നിർത്തണം.ഇത് കേരളത്തിലെ ഒരു വിഷയം. ഇന്ത്യ സഖ്യത്തിൽ പ്രശ്നമുണ്ടാക്കില്ല. ഇന്ത്യ സഖ്യത്തിന് എതിരായ ബിജെപി പരിഹാസത്തിലും അദ്ദേഹം മറുപടി നൽകി. ദേശീയ അധ്യക്ഷൻ്റെ സീറ്റിൽ വരെ തോറ്റ് തുന്നം പാടിയിരിക്കുന്ന പാർട്ടിയാണ് ബിജെപി. ഇനി രാജി വയ്ക്കാൻ ഉളളവർ ക്യൂവിലാണെന്നും എംഎ ബേബി ആരോപിച്ചു.

കഴിഞ്ഞദിവസം തലസ്ഥാന നഗരിയെ മണിക്കൂറുകളോളം യുദ്ധക്കളമാക്കിയ അക്രമസംഭവങ്ങളിൽ പോലീസിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. എസ്എഫ്ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂവലോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായതെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനിടെ പ്രവർത്തകരുടെ കയ്യിലെ പന്തം കത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ പരസ്പരം കൂവിവിളിക്കാൻ തുടങ്ങിയത്. ഇത് പിന്നീട് രൂക്ഷമായ കുപ്പിയേറിലേക്കും പന്തമേറിലേക്കും വഴിമാറുകയായിരുന്നു. ആദ്യഘട്ടത്തിലുണ്ടായ പ്രശ്നം പോലീസ് ഇടപെട്ട് വേഗത്തിൽ പരിഹരിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്ലൈ ദുബായ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

0
ദുബായ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ...

മന്ത്രി കെ എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എം എന്‍ കാരശ്ശേരി

0
കോഴിക്കോട്: മന്ത്രി കെ എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ...

‘പൊതിച്ചോറിന്റെ പേരില്‍ നാട് മുഴുവന്‍ പണപ്പിരിവ്’ ; വിമര്‍ശനവുമായി വീണ്ടും ജി സുധാകരന്‍

0
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ പൊതിച്ചോര്‍ വിതരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി...