വി എസ് അച്യുതാനന്ദൻ പകരം വെക്കാനില്ലാത്ത നേതാവെന്ന് എം എ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  വി എസ് അച്യുതാനന്ദൻ പകരം വെക്കാനില്ലാത്ത നേതാവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. അനീതികൾക്കെതിരായ പോരാട്ടം അതാണ് വി എസ്. വിരാമം ഇല്ലാത്ത സമരം എന്ന് വിഎസ് എന്ന് രണ്ടക്ഷരത്തിന് വിപുലീകരണം കൊടുക്കാമെന്ന് എം എ ബേബി പറഞ്ഞു. കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിനായിരുന്നു വിഎസ് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിരുന്നതെന്ന് എം എ ബേബി പറഞ്ഞു. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ നട്ടെല്ല് നൽകി നിവർന്ന് നിന്ന് അവകാശങ്ങൾ ചോദിക്കാൻ അവരെ പഠിപ്പിച്ചത് സഖാവ് വിഎസ് ആണെന്ന് എംഎ ബേബി പറഞ്ഞു.

വിദ്യാർഥി യുവജന മുന്നണികളെ വളർത്താൻ വലിയ സംഭാവന വി എസ് നൽകിയിരുന്നു. സഖാവ് വിഎസ് സെക്രട്ടറിയായിരുന്നുകൊണ്ട് നൽകിയ പരിശീലനമാണ് തന്റെ തലമുറയിൽപ്പെട്ട യുവ കമ്മ്യൂണിസ്റ്റുകാർക്കെല്ലാം ഇന്ന് പാർട്ടിയിൽ പ്രവർത്തിക്കാൻ എന്തെങ്കിലും ആത്മവിശ്വാസം നൽകുന്ന ഘടകമെന്ന് എം എ ബേബി വ്യക്തമാക്കി. വി എസ് ഇല്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, വിഎസിന്റെ മരണത്തിലും ഇന്ന് സജീവമായി പോരാടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വി എസ് ജീവിക്കുന്നുണ്ടെന്ന് എം എ ബേബി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....