ന​ഷ്ട​മാ​യ​ത് ജ​ന​നേ​താ​വി​നെ – എം.​എ. യൂ​സു​ഫ​ലി

For full experience, Download our mobile application:
Get it on Google Play

അ​ബൂ​ദ​ബി: മു​ഖ്യ​മ​ന്ത്രി​യാ​യും പ്ര​തി​പ​ക്ഷ​നേ​താ​വാ​യും കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട് ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി എ​ന്നും നി​ല​കൊ​ണ്ടി​രു​ന്ന ജ​ന​നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന്​ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. വി.​എ​സു​മാ​യി വ​ള​രെ അ​ടു​ത്ത സ്നേ​ഹ​ബ​ന്ധ​മാ​ണ് വെ​ച്ചു​പു​ല​ർ​ത്തി​യി​രു​ന്ന​ത്. 2017ൽ ​യു.​എ.​ഇ സ​ന്ദ​ർ​ശി​ച്ച അ​വ​സ​ര​ത്തി​ൽ അ​ബൂ​ദ​ബി​യി​ലെ ത​ന്റെ വ​സ​തി​യി​ൽ അ​ദ്ദേ​ഹ​മെ​ത്തി​യ​ത് ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന ഓ​ർ​മ​യാ​ണ്.

കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ചെ​യ​ർ​മാ​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഡ​യ​റ​ക്ട​ര്‍ ബോ​ർ​ഡം​ഗ​മാ​യി അ​ഞ്ച് വ​ർ​ഷം അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. കൊ​ച്ചി സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ടു​ത്തി​ട​പ​ഴ​കാ​ന്‍ ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി. കേ​ര​ള​ത്തി​ലെ ആ​ദ്യ സം​രം​ഭ​മാ​യ തൃ​ശൂ​ർ ലു​ലു ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​മെ​ത്തി​യ​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ സാ​ധ്യ​മ​ല്ല. സ​ഹോ​ദ​ര​തു​ല്യ​നാ​യ വി.​എ​സി​ന്‍റെ വേ​ർ​പാ​ട് താ​ങ്ങാ​നു​ള്ള ക​രു​ത്ത് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കേ​ര​ള സ​മൂ​ഹ​ത്തി​നും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു -യൂ​സു​ഫ​ലി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചു ; ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം...

0
ബെംഗളൂരു: പാഴ്സൽ നൽകാൻ എത്തിയ ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി...

സഹോദരിമാർ അടക്കമുള്ളവരുടെ അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചയാളെ യുപിയിൽ പോലീസ് പിടികൂടി

0
ലഖ്നൗ: സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യ, അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച യുവാവ് അറസ്റ്റിലായി....

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; കേസെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം ; എഫ്ഐആർ ഉടൻ

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഏതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന കാര്യത്തിൽ ക്രൈം...

യുപിയില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു

0
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു. യുപിയിലെ...