പയ്യന്നൂരും തളിപ്പറമ്പിലും സിപിഐഎം വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നുവെന്ന് കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ : തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം പയ്യന്നൂരും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. പയ്യന്നൂരിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന വേളയിലായിരുന്നു കെസി വേണു​ഗോപാൽ ​ഗുരുതര ആരോപണം ഉന്നയിച്ചത്. വ്യാപകമായി കള്ളവോട്ട് ചെയ്യാനാണ് കൃത്രിമം കാണിക്കുന്നതെന്ന് അദേഹം ആരോപിച്ചു. സിപിഐഎം അംഗങ്ങളുടെ തന്നെ ഇലക്ഷൻ ഐ ഡി കാർഡുകളാണ് ഉണ്ടാക്കുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അവർക്ക് സ്വന്തം അണികളെ പോലും വിശ്വാസമില്ലാതായിരിക്കുന്നുവെന്ന് അദേഹം പരിഹ​സിച്ചു. സിപിഐഎം വിമത സ്ഥാനാർഥികളെ എങ്ങനെയെങ്കിലും തോൽപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദേഹം ആരോപിച്ചു.

കൃത്രിമ ഐഡന്റിറ്റി കാർഡുകൾ എവിടെയാണ് പ്രിന്റ് ചെയ്യുന്നതെന്നും വിതരണം ചെയ്യാൻ പോകുന്നതെന്നും കോൺഗ്രസ് ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ നിയമനടപടിക്ക് വിധേയരാകുമെന്നും ഇനി വരാൻ പോകുന്നത് യു ഡി എഫ് സർക്കാരാണ് എന്ന കാര്യം ഓർമയിൽ ഉണ്ടാകണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...