മിനി കൂപ്പർ സ്വന്തമാക്കിയ നേതാവിനെതിരെ നടപടിക്ക് സിപിഎം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആഡംബര കാര്‍ വിവാദത്തില്‍ സിഐടിയു നേതാവ് പി കെ അനില്‍കുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് നീക്കം. അനില്‍കുമാറിനെ ചുമതലകളില്‍ നിന്ന് നീക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇന്ന് ചേര്‍ന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അനില്‍കുമാറിന് സിഐടിയു ഭാരവാഹിത്വമാണ് ഉള്ളത്. ഈ സ്ഥാനങ്ങളില്‍ നിന്നെല്ലാം ഇദ്ദേഹത്തെ നീക്കാന്‍ സിഐടിയുവിന് സിപിഎം ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം നല്‍കും. ആഡംബര വാഹനം വാങ്ങിയതും ഇത് ന്യായീകരിച്ചതും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി.

ഭാര്യയുടെ പേരില്‍ വാങ്ങിയ 52 ലക്ഷം രൂപ വിലമതിക്കുന്ന മിനി കൂപ്പര്‍ കാറുമായി ബന്ധപ്പെട്ടാണ് അനില്‍കുമാര്‍ വിവാദത്തിലായത്. സിഐടിയുവിന് കീഴിലുള്ള കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് പി കെ അനില്‍കുമാര്‍. തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവിന് സഞ്ചരിക്കാന്‍ മിനികൂപ്പര്‍ എന്ന വിശേഷണവുമായാണ് അനില്‍കുമാര്‍ മിനികൂപ്പര്‍ വാങ്ങിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെച്ചത്. തുടര്‍ന്ന് അനില്‍കുമാറിനെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹരിപ്പാട്ട് സ്വന്തം സ്ഥാപനത്തിന് മുന്നിലുള്ള പെട്ടിക്കട പൊളിച്ച സംഭവത്തിൽ പോലീസ് നടപടി വിവാദത്തിൽ

0
ആലപ്പുഴ: ഹരിപ്പാട്ട് സ്വന്തം സ്ഥാപനത്തിന് മുന്നിലുള്ള പെട്ടിക്കട ശ്രീവൽസം ഗ്രൂപ്പ് പൊളിച്ച...

ജപ്പാനിൽ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പുമായി അധികൃതർ

0
ടോകിയോ : ജപ്പാനിലെ കുമാമോട്ടോ (Kumamoto) മേഖലയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ...

പുറത്ത് നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്ന് വൈകിട്ട് നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: പുറത്ത് നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയെന്ന്...

ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും ; മന്ത്രി എം ലിജു

0
തിരുവനന്തപുരം : ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ...