കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ അനുവദിച്ചു 

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് മാസത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡിപ്പോയില്‍ വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കല്‍, ബസ് വേ നിര്‍മ്മാണം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍, ഗ്യാരേജ്, ഓഫീസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കല്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. എച്ച്.എന്‍.എല്ലിനെയാണ് നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി കെ.എസ്.ആര്‍.ടി.സി സമര്‍പ്പിക്കും. ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യമൊരുക്കലിനും എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിക്കാനും തീരുമാനമായി.

കെ.എസ്.ആര്‍.ടി.സി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ചന്ദ്രബാബു, എക്‌സിക്യൂട്ടിവ് എന്‍ജിനയര്‍ ബാല വിനായകം, അസി. എന്‍ജിനിയര്‍ എം.ജെ. നാന്‍സി, എച്ച്.എല്‍.എല്‍ പ്രോജക്ട് മാനേജര്‍ അജിത്ത് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പത്ത് വര്‍ഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ്കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോ യാഥാര്‍ത്ഥ്യമാകുന്നത്.2013 മുതല്‍ തടസ്സപ്പെട്ട് കിടക്കുന്നപദ്ധതിജനീഷ്കുമാര്‍ എം.എല്‍.എയുടെഇടപെടലിലൂടെയാണ്വീണ്ടുംസജ്ജീവമായത്. 2.41 ഏക്കര്‍ സ്ഥലത്താണ്ഡിപ്പോനിര്‍മ്മാണം.നേരത്തെ 1.45കോടി രൂപയാര്‍ഡ്
നിര്‍മ്മാണത്തിന്അനുവദിച്ചിരുന്നു.നിലച്ചുപോയ കരിമാന്‍തോട് -ഗുരുവായൂര്‍ സര്‍വ്വീസ് പുന:രാരംഭിക്കുന്നതിനും മന്ത്രി ഉറപ്പ് നല്‍കിയതായി എം.എല്‍.എ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...