പോലീസുകാർക്ക് മേൽ സിപിഐഎം സമ്മർദ്ദം ; എഎസ്ഐ വിജയന്റെ ആത്മഹത്യയിൽ കെ എം ഷാജി

For full experience, Download our mobile application:
Get it on Google Play

കാസർ​ഗോഡ് : കാസർ​ഗോഡ് ബേഡകം സ്റ്റേഷനിലെ എ എസ് ഐ വിജയന്റെ ആത്മഹത്യയിൽ ആരോപണങ്ങളുമായി മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി. കേരളത്തിലെ പോലീസുകാർക്ക് മേൽ വ്യാപകമായി സിപിഐഎം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിമർശനം. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സംസ്ഥാന വ്യാപകമായി കള്ളക്കേസെടുക്കാൻ സിപിഐഎം പോലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇങ്ങനെ കള്ളക്കേസുണ്ടാക്കാൻ ഭരണം ഉപയോഗിക്കുകയാണ്. വടകരയിലും സമാനമായ രീതിയിൽ കള്ളക്കേസിന് ശ്രമം നടന്നു. താനും ഭരണകൂട ഭീകരതയുടെ ഇരയാണെന്നും കെ എം ഷാജി പറഞ്ഞു.

കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സി പി എം ഭീഷണിപ്പെടുത്തുകയാണ്. ഇതിൻ്റെ ഇരയാണ് ബോഡകം ഗ്രേഡ് എസ് ഐ വിജയൻ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെ.എം ഷാജി കാസർ​ഗോഡ് പറഞ്ഞു. വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായ വിജയൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരായി സിപിഐഎം വനിതാ നേതാവ് നൽകിയ പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ഈ കേസിലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് ആരോപണം. സമ്മർദ്ദം ഉണ്ടായതായി സഹപ്രവർത്തകരോട് പറഞ്ഞിരുന്നെന്ന് പോലീസിലെ ഒരു വിഭാഗം പറയുന്നു. സിപിഐഎം നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയും പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...