വടകരയുടെ മണ്ണിൽ സിപിഐഎം വിഷം കലക്കാൻ ശ്രമിച്ചു ; നാടിനോടുള്ള നീതി നടപ്പാക്കിയ പോലീസിന് നന്ദി : ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്:  കാഫിർ സ്ക്രീൻഷോട്ട് കേസിലെ കള്ളത്തരം പൊളിച്ചത് ജനങ്ങളാണെന്ന് ഷാഫി പറമ്പിൽ എംപി. ജനങ്ങളോട് ആദരവ് ഉണ്ടെന്നും പച്ചക്കള്ളം തിരിച്ചറിഞ്ഞ് ആളുകൾ വോട്ട് ചെയ്തുവെന്നും ഷാഫി പറഞ്ഞു. വടകരയുടെ മണ്ണിൽ രാഷ്ട്രീയ വിഷം കലക്കാൻ സിപിഐഎം ശ്രമിച്ചു എന്നും അതിനെ അജണ്ടയാക്കാൻ അവർ പദ്ധതിയിട്ടുവെന്നും ഷാഫി ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണം മറ്റുള്ളവരുടെ തലയിൽക്കെട്ടിവച്ച് ഒന്നും അറിയാത്ത പോലെ കൈമലർത്തുകയാണ് സിപിഐഎം ചെയ്തത്. സത്യം പുറത്തു വരാതിരിക്കാനാണ് പ്രതികളെ ഡിവൈഎഫ്ഐ സംരക്ഷിക്കുന്നത്. പിന്നിൽ പ്രവർത്തിച്ചവരെ വെളിപ്പെടുത്തും എന്ന ഭയമുള്ളതിനാലാണ് പ്രതികളെ സംരക്ഷിക്കുന്നത്. കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും പുറത്തു കൊണ്ടുവരണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

പാർട്ടി ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയാണ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത്. ഇത് തയ്യാറാക്കിയ വ്യക്തിയെയും അതിന് ആവശ്യപ്പെട്ടവരേയും പുറത്തു കൊണ്ടുവരണം. ജനങ്ങൾക്ക് വേണ്ടി പോലീസിനോട് നന്ദി പറയുന്നു എന്നും, നടപ്പായത് നടപ്പായത് നാടിനോടുള്ള നീതി ആണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...