ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിലെ പ്രതികൾക്ക് അഭിവാദ്യവുമായി സിപിഐഎം പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് അഭിവാദ്യവുമായി സിപിഐഎം പ്രവര്‍ത്തകര്‍. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് സംഭവം. പോലീസ് സ്റ്റേഷനില്‍ നിന്നും ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ അഭിവാദ്യം അറിയിച്ച് മുദ്രാവാക്യം വിളിച്ചത്. ധീരന്മാരാം പോരാളികളെ നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍, കള്ളക്കേസില്‍ ജയിലറയോ എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങള്‍. കേസില്‍ ഡിവൈഎഫ്‌ഐയുടെ അഞ്ച് നേതാക്കളെയാണ് ഇന്നലെയും ഇന്നുമായി അറസ്റ്റ് ചെയ്തത്. സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി പയ്യന്നൂരില്‍ മത്സരിച്ച വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിലാണ് പാര്‍ട്ടി അംഗമായ ടി പുരുഷോത്തമന്റെ വീടും കാറും അക്രമിച്ച് നശിപ്പിച്ചത്.

ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖല പ്രസിഡന്റ് സുധീഷ്, മേഖലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയ്, മേഖലാ കമ്മിറ്റി അംഗങ്ങളായ അശ്വിന്‍, സുനാജ് എന്നിവരും സിപിഐഎം അംഗവുമായ കുന്നിയൂര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അതേസമയം വി കുഞ്ഞികൃഷ്ണന്റെ പ്രചരണത്തിന് എഴുതിയ മതില്‍ പൊളിച്ചതിലും പോളി ഗ്രീന്‍ ഹൗസ് കത്തിച്ച സംഭവത്തിലും ഉള്‍പ്പെട്ട പ്രതികളെ പോലീസ് കണ്ടെത്തിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...