സിപിഎം സ്ഥാനാർഥി പ്രഖ്യാപനം നാളെ : എതിർപ്പുകൾ തുടർന്നാൽ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള പ്രാദേശികമായ എതിർപ്പുകൾക്ക് വഴങ്ങേണ്ടതില്ലെന്ന് സിപിഎം തീരുമാനം. ഇന്നത്തെ മണ്ഡലം കമ്മറ്റി റിപ്പോർട്ടിങ്ങോടെ എതിർപ്പുകൾ അവസാനിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നിട്ടും പരസ്യ പ്രതിഷേധങ്ങൾ തുടർന്നാൽ അച്ചടക്കനടപടിയെടുക്കും.

തരൂരിൽ പി.കെ.ജമീലയെ മാറ്റിയതു കൊണ്ട് സിപിഎമ്മിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കലാപം തീരുന്നില്ല. പൊന്നാനിയിലും കുറ്റ്യാടിയിലും കൊടിയുമേന്തി അണികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന്റെ അമ്പരപ്പിലാണ് പാർട്ടി. പൊന്നാനിയിലേത് താൽക്കാലികമായ വികാരപ്രകടനമാണെന്ന് കരുതി ആശ്വസിക്കാനാണ് സംസ്ഥാന നേതൃത്വം ഇഷ്ടപ്പെടുന്നത്. എന്നാൽ ജനകീയനായ നേതാവ് ടി.എം.സിദ്ദിഖ് അവഗണിക്കപ്പെടുന്നെന്ന അമർഷം അണികളിൽ പുകയുന്നുണ്ട്. ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തിൽ എന്തുകൊണ്ട് പി.നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയെന്ന് നേതൃത്വം വിശദീകരിക്കും.

കുറ്റ്യാടിയിലും കേരള കോൺഗ്രസിന് മണ്ഡലം നൽകിയതു സംബന്ധിച്ച് ജില്ലാ നേതൃത്വം വിശദീകരിക്കും. അരുവിക്കരയിലും ജില്ലാ നേതൃത്വം നിർദേശിച്ച സ്ഥാനാർത്ഥിയെ മാറ്റിയെങ്കിലും പരസ്യ പ്രതിഷേധം ഉണ്ടാകാത്തത് സിപിഎമ്മിന് ആശ്വാസമായി. എന്നാൽ ഇന്ന് അരുവിക്കര മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധം ഉയർന്നേക്കും. എറണാകുളത്തും ദേവികുളത്തും സ്ഥാനാർത്ഥി കാര്യത്തിൽ ആശയക്കുഴപ്പം തീർന്നിട്ടില്ല. എറണാകുളത്ത് യേശുദാസ് പറപ്പിള്ളിക്ക് പകരം ഷാജി ജോർജിനെ തന്നെ പരിഗണിക്കാനാണ് സംസ്ഥാന സെക്രട്ടറിയറ്റ് നിർദേശിച്ചിരിക്കുന്നത്. ഇന്ന് ജില്ലാ സെക്രട്ടറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യും. ഇന്ന് നിയോജക മണ്ഡലം കമ്മിറ്റികളിൽ സ്ഥാനാർത്ഥികളാരെന്ന് റിപ്പോർട്ട് ചെയ്ത ശേഷം പി.ബിയുടെ അനുമതിയോടെ നാളെ പ്രഖ്യാപനം നടത്താനാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...