കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം; ‘നിർമിത കഥകൾക്ക് പിന്നിലെ ലക്ഷ്യം തിരിച്ചറിയണം’ : സിപിഐഎം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്. സിപിഐഎമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ് അത്തരത്തിലുള്ള വാര്‍ത്തകള്‍. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് ശേഷമാണ് തുടര്‍ച്ചയായി ഇങ്ങനെയുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതിന് പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിയണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.ജില്ലാ സെക്രട്ടറിയെ ‘നിയമിച്ചതിനെതിരെ’ ദേശീയ നേതൃത്വത്തിന് ജില്ലയിലെ ചില നേതാക്കള്‍ പരാതി നല്‍കി എന്നാണ് പുതിയ വ്യാജ നിര്‍മിതി. ആരാണ് പരാതി അയച്ചത്, ആര്‍ക്കാണയച്ചത് എന്നൊന്നും അതില്‍ വെളിപ്പെടുത്തിയിട്ടില്ല. ഏതോ കേന്ദ്രത്തില്‍ നിന്നും ബോധപൂര്‍വ്വം ഇത്തരം വാര്‍ത്തകള്‍ ഉല്‍പാദിപ്പിക്കുകയാണ്.

സിപിഐഎമ്മില്‍ ജില്ലാ സെക്രട്ടറിയെ നിയമിക്കലല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കുകയാണ്. കണ്ണൂരില്‍ ഏകകണ്ഠമായാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്ത്. എന്നിട്ടും സിപിഐഎം സംഘടനാ രീതിയെ അപഹസിക്കുന്ന നിലയില്‍ വാര്‍ത്തകളുണ്ടാക്കുന്നത് ബോധപൂര്‍വമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു.പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ വലിയ വിമര്‍ശനം എന്ന നിലയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായി. പോസ്റ്റിലെ കമന്റ് ഭാഗം പൂട്ടി എന്നുവരെ ചിലര്‍ വാര്‍ത്ത നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന വ്യാജേന ഉണ്ടാക്കിയ പ്രൊഫൈലുകളിലൂടെയും അല്ലാതെയും പാര്‍ട്ടി ശത്രുക്കള്‍ നടത്തിയ സൈബര്‍ ബുള്ളിയിങ്ങിനെയാണ് ‘ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍’ എന്ന നിലയില്‍ ആധികാരിക വാര്‍ത്തയാക്കി അവതരിപ്പിച്ചത്.

എന്നാല്‍ അതില്‍ വ്യാജ വിമര്‍ശകരെക്കാളും ഇരട്ടി, പിന്തുണക്കുന്നവര്‍ ഉണ്ടായിരുന്നു എന്ന വസ്തുത ബോധപൂര്‍വം മറച്ചുവെച്ചുവെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.മുമ്പും വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി, ന്യൂനപക്ഷ വര്‍ഗീയതയെ വിമര്‍ശിച്ചതിനെ ന്യൂനപക്ഷങ്ങളെയാകെ അധിക്ഷേപിച്ചു എന്ന നിലയില്‍ വളച്ചൊടിച്ചു. ‘ബിജെപി സാധീനമുണ്ടാക്കാന്‍ കൂടുതല്‍ ലക്ഷ്യംവെക്കുന്നത് സിപിഐഎമ്മിനെ’ എന്നു പറഞ്ഞതിനെ, ‘ബിജെപിക്ക് സ്വാധീനിക്കാന്‍ കഴിയുന്നത് സിപിഐഎമ്മിനെ’ എന്ന രീതിയിലും വക്രീകരിച്ചു.

‘തളിപ്പറമ്പില്‍ മുമ്പും ഇടതുപക്ഷം തോറ്റിട്ടുണ്ട്’ എന്ന് പറഞ്ഞതായും വാര്‍ത്ത ചമച്ചു. ഇതിനെല്ലാം പിന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കുക എന്ന ബോധപൂര്‍വമായ അജണ്ടയുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷം എന്ന് തോന്നിക്കുന്ന വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ആക്രമണം. ഇതിനെ മുഖ്യധാര മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. നേതൃത്വത്തിനെതിരെയുള്ള പൊതുബോധ നിര്‍മിതിയാണ് നടക്കുന്നത്. ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...