സി.പി.എം, ഡി.വൈ.എഫ്.ഐ ക്രിമിനല്‍ സംഘങ്ങള്‍ ജില്ലയില്‍ ക്രമസമാധാനം തകര്‍ക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരിമാഫിയകളായ സി.പി.എം, ഡി.വൈ.എഫ്.ഐ ക്രിമിനല്‍ സംഘങ്ങള്‍ ജില്ലയില്‍ അഴിഞ്ഞാടി ക്രമസമാധാനം തകര്‍ക്കുകയാണെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കാതെ പോലീസ് നിഷ്ക്രിയ രായിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ലഹരി മാഫിയ സംഘം കഴിഞ്ഞ ദിവസം മൈലപ്ര, മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തില്‍ കയറി അക്രമം നടത്തി കഴകക്കാരന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ക്ഷേത്രത്തിലെ പൂജാ സാമഗ്രികള്‍, നാമജപ മന്ത്ര ബോര്‍ഡുകള്‍, ദേവിദേവന്മാരുടെ ചിത്രങ്ങള്‍, വിളക്കുകള്‍, ആലവട്ട കുടകള്‍ എന്നിവ അടിച്ചു തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടും ഏഴോളം പ്രതികളെ നിസാര വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടപടി ജില്ലയില്‍ ഭരണത്തിന്‍റെ തണലില്‍ അഴിഞ്ഞാടുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലീസ് നടപടിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ബലാല്‍സംഘ, കാപ്പ കേസ് പ്രതികളെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് അവര്‍ വീണ്ടും ചെയ്യുന്ന ആക്രമണങ്ങള്‍ക്കും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിക്കടത്തുകള്‍ക്കും സര്‍വ്വവിധ പിന്‍തുണയും നല്‍കുന്നതും കാപ്പ കേസ് പ്രതിയെ ഗാന്ധിജിയുമായി താരതമ്യപ്പെടുത്തി ന്യായീകരിക്കുന്നതും ജില്ലയെ പ്രതിനിധികരിക്കുന്ന സംസ്ഥാന മന്ത്രിയും സി.പി.എം ജില്ലാ നേതൃത്വവുമാണെന്നത് അങ്ങേയറ്റം ഗുരുതരവും അപലപനീയവുമായ നടപടിയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങളിലും മറ്റ് ആരാധനാലയങ്ങളിലെ പെരുന്നാള്‍ ആഘോഷങ്ങളിലും നുഴഞ്ഞ് കയറി സംഘര്‍ഷം സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്ന സി.പി.എം, ബി.ജെ.പി ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ജില്ലാ ഭരണകൂടവും പോലീസ് നേതൃത്വവും ഗൗരവമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുന്നറിയിപ്പ് നല്കി. മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തിനു നേരേ നടന്ന ക്രിമിനല്‍, ലഹരിമാഫിയ സംഘത്തിന്‍റെ ആക്രമണത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നതായും കുറ്റവാളികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്ത് കര്‍ശനമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...