Sunday, December 8, 2024 7:31 pm

പാതിരാ പരിശോധന സിപിഎം – ബിജെപി തിരക്കഥ : ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അർധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന പോലീസ് പരിശോധന സിപിഎം – ബിജെപി ഒത്തുകളിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പരിശോധന. ഇത് കൃത്യമായ നാടകമാണ്. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും. കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തും. ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പോലീസ് പരിശോധനക്കിടെ പാലക്കാട്ട് സംഘർഷമുണ്ടായി.

പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളിൽ പോലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി. ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവ‍ർത്തകരെ പോലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശോധനയിൽ എന്ത് കിട്ടിയെന്ന് പോലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പോലീസ് എഴുതി നൽകി. എന്നാൽ റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണം ; കൊ​ച്ചി​യി​ല്‍ ഏ​ഴ് യു​വാ​ക്ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍

0
കൊ​ച്ചി: പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ യുവാക്കളെ കസ്റ്റഡിയിലെടുത്തു. മ​ദ്യ​പി​ച്ച്...

കൂടലിൽ ഓട്ടോ റിക്ഷ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

0
കോന്നി : കൂടലിൽ ഓട്ടോ റിക്ഷ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കൂടൽ...

പുതിയ വെല്ലുവിളികൾ നേരിടാൻ സഹകരണ മേഖല ശക്തം : മന്ത്രി പി. രാജീവ്

0
എറണാകുളം :പുതിയ കാലത്തെ സാങ്കേതിക വെല്ലുവിളികൾ നേരിടാൻ കേരളത്തിലെ...

ഒറ്റപ്പെട്ട മാളികപ്പുറത്ത് അമ്മയ്ക്ക് കൈത്താങ്ങായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ശബരിമല ഹെൽപ്പ് ഡെസ്ക്

0
പത്തനംതിട്ട: തൃശ്ശൂർ ജില്ലയിലെ ആളൂരിൽ നിന്നും ശബരിമല അയ്യപ്പ ദർശനത്തിനായി പുറപ്പെട്ട...