കൊച്ചി: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക. എറണാകുളം എലൂരിൽ പുത്തലത്താണ് സംഭവം. അബദ്ധം മനസിലായപ്പോൾ പതാക മാറ്റി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാകയോട് അനാദരവ് കാട്ടിയതായി പരാതി ഉയര്‍ന്നിരുന്നു. രാഷ്ട്രീയ പാർട്ടികൾ സ്വന്തം കൊടിമരത്തിൽ നിന്ന് പാർട്ടി പതാക നീക്കി ദേശീയപതാക ഉയർത്തിയതിലാണ് പരാതി ഉയർന്നത്. കണ്ണൂരിലും പാലക്കാടുമായി മുസ്ലിം ലീഗ്, ബിജെപി, സിപിഎം പാർട്ടികളാണ് ഇക്കാര്യത്തിൽ ആരോപണം നേരിടുന്നത്. കണ്ണൂർ പേരാവൂരിൽ പാർട്ടി കൊടിമരത്തിൽ ലീഗ് നേതാക്കളാണ് ദേശീയ പതാക ഉയർത്തിയത്. ശ്രീകണ്ഠാപുരം മുയിപ്രയിൽ പാർട്ടി കൊടിമരത്തിൽ ബിജെപിയും ദേശീയ പതാക ഉയർത്തി. ഇരുപർട്ടികളുടെയും നേതാക്കൾക്കെതിരെ പോലീസിന് പരാതി ലഭിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























