ബിജെപി വസ്തുത വിരുദ്ധമായ പ്രചരണങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് സിപിഎം ചെങ്ങന്നൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി രാഷ്ട്രീയ വിശദീകരണം യോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ ; ചെങ്ങന്നൂര്‍ നഗരസഭയില്‍ മംഗലം പ്രദേശത്തെ നഗരസഭാറോഡിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സിപിഐഎമ്മിനും എല്‍ഡിഎഫ് കൗണ്‍സിലര്‍ക്കുമെതിരെ വസ്തുത വിരുദ്ധമായ പ്രചരണങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് സിപിഐഎം ചെങ്ങന്നൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണം യോഗം നടത്തി. മംഗലം ഓര്‍ത്തഡോക്‌സ് പള്ളി ജംഗ്ഷനില്‍ നടന്ന യോഗം ഏരിയ സെക്രട്ടറി എം. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂരിലെ നഗരസഭ റോഡുകളുടെ ഉടമസ്ഥത നഗരസഭാ ഭരണസമിതിക്കുള്ളതാണ്. നഗരസഭ കൗണ്‍സിലിലെ ഭരണക്കാര്‍ സിപിഐഎം അല്ല. നഗരസഭാ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള ഉത്തരവാദിത്വം നഗരസഭക്ക് ഉള്ളതാണ്.

ബി.ജെ.പി.യുടെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായ രാജ്യസഭാ എം.പി ഈ മണ്ഡലത്തില്‍ ഒരു രൂപ പോലും നാളിതുവരെ ചിലവഴിച്ചിട്ടില്ല. മംഗലം പ്രദേശത്ത് പ്രത്യേകിച്ചും നഗരസഭയില്‍ പൊതുവിലും സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ പ്രശംസക്ക് കാരണമായതിലുള്ള ജാള്യതയാണ് ഇത്തരത്തിലുള്ള സമരാഭാസങ്ങള്‍ക്ക് കാരണമെന്നും അഡ്വ.എം. ശശികുമാര്‍ പറഞ്ഞു. കെ.എന്‍ രാജീവ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം എ. കെ മനോജ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു. സുഭാഷ്, വി.ജി അജീഷ്, വി.എസ് സവിത, ലതിക, മധു ചെങ്ങന്നൂര്‍, പി.ഡി സുനീഷ് കുമാര്‍, മനു .എം തോമസ്, വിഷ്ണു മനോഹര്‍, എ. രമേശ് കുമാര്‍, അനില്‍ കുമാര്‍, സതീഷ് ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...