സിപിഎമ്മില്‍ ജാതി അധിക്ഷേപം; ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജി വച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:സിപിഎമ്മില്‍ ജാതി അധിക്ഷേപം; വിഴിഞ്ഞം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജി വച്ചു . ഏരിയ സെക്രട്ടറി ജാതീയ പരമായ അധിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് വിഴിഞ്ഞം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്റ്റാന്‍ലി രാജി വച്ചു. നേതൃസ്ഥാനങ്ങള്‍ ഇല്ലാതെ പാര്‍ട്ടിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും സ്റ്റാന്‍ലി വ്യക്തമാക്കി.

കോവളം ഏരിയാ കമ്മിറ്റി സെക്രട്ടറിയായ പി.എസ് ഹരികുമാര്‍ തന്നെ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് സ്റ്റാന്‍ലി വ്യക്തമാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ജാതിപ്പേര് വിളിച്ചുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളും തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ പരസ്യമായി ഏരിയാ സെക്രട്ടറി ജാതിപ്പേര് പറഞ്ഞ് അവഗണിച്ചുവെന്നും സ്റ്റാന്‍ലി പറയുന്നു.

പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിരവതി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് രാജി വെക്കാന്‍ തീരുമാനിച്ചത്. എസ്‌എഫ്‌ഐ യുടെ ചുമതലയുള്ള സ്റ്റാന്‍ലിയുടെ മകനും നേതൃസ്ഥാനത്ത് നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

താന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിക്ക് അതീതമായുളള പ്രവര്‍ത്തനങ്ങളും അതിന് പുറമേയുളള മാനസീക പീഡനവും മൂലമാണ് രാജിയെന്ന് സ്റ്റാന്‍ലി സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കിയത് . ലോക്കല്‍ കമ്മറ്റി അംഗത്വവും രാജിവെച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...