തിരുവനന്തപുരം : കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം. രാഹുൽ ഗാന്ധിയുടെ ജയ്പുർ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിലവിലെ രാഷ്ട്രീയ നിലപാട് തുടരാന്‍ പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടെന്ന് പിബിയില്‍ വിമര്‍ശനം ഉയർന്നു. ബിജെപിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക പാര്‍ട്ടികളെന്നും യോഗം വിലയിരുത്തി.
പ്രാദേശിക പാർട്ടികളുമായി കൂട്ട് ചേർന്ന് ബിജെപിയെ നേരിടാമെന്ന കരട് രാഷ്ട്രീയ പ്രമേയം പോളിറ്റ് ബ്യൂറോ തയാറാക്കി. പ്രാദേശിക തലത്തിൽ പ്രത്യേക സാഹചര്യം വിലയിരുത്തി സഖ്യമാകാമെന്ന നീക്കുപോക്കുകൾ തുടരാമെന്നാണ് കരട് പ്രമേയത്തിലെ നിലപാട്. അടുത്ത വർഷം കണ്ണൂരിൽ ചേരുന്ന പാർട്ടിയുടെ 23-ാമതു പാർട്ടി കോണ്‍ഗ്രസിലാണ് രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നൽകേണ്ടത്.