തിരുവനന്തപുരം: നാലരലക്ഷത്തോളം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷം. ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ് സൈറ്റിലൂടെയാണ് ഓരോ മണ്ഡലത്തിലെയും ഇരട്ടവോട്ടിന്റെ വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടത്. വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചത് സിപിഎമ്മാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം സര്‍വീസ് സംഘടനകളുടെ പങ്ക് ഇതില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഴക്കടല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ധാരണാപത്രം റദ്ദാക്കാത്തത് വന്‍ കോഴ കൈമറിഞ്ഞതിനാലാണ്. റദ്ദാക്കാനുള്ള നോട്ട് കാണിച്ച് മല്‍സ്യത്തൊഴിലാളികളെ പറ്റിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.