പരാജയ ഭീതി കാരണം സിപിഎം, ബിജെപിക്ക് എതിരെ പുതിയ കഥകൾ സൃഷ്ടിക്കുന്നു ; വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണം സിപിഎം, ബിജെപിക്ക് എതിരെ പുതിയ കഥകൾ സൃഷ്ടിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കൊടകര കേസിൽ 2021ൽ ഇഡിക്ക് കത്ത് നൽകിയെങ്കിൽ പിന്നീട് മൂന്ന് വർഷം കേരള പോലീസ് ഉറങ്ങുകയായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപി ഓഫീസിൽ ചായ വാങ്ങാൻ നിർത്തിയയാളെ കോടികൾ എൽപ്പിക്കുമോയെന്ന് മുരളീധരൻ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാല തമാശകൾ സിപിഎം അവസാനിപ്പിക്കണം. കേരള പോലീസോ കേന്ദ്ര ഏജൻസിയോ അന്വേഷിച്ചാലും ഭാരതീയ ജനതാ പാർട്ടിക്ക് ആശങ്ക ഇല്ല. ഒരു അന്വേഷണവും ബിജെപി തടഞ്ഞിട്ടില്ല.

മുഹമ്മദ് റിയാസിന്‍റെ വിമർശനങ്ങൾക്ക് മറുപടി ഇല്ല. മുഖ്യമന്ത്രി സ്വപ്നത്തിന് വേണ്ടി ചേലക്കരയിലെ മുതിർന്ന നേതാവിനെ ഡൽഹിക്ക് നാട് കടത്തിയത് തിരിച്ചടി ആകുമോ എന്ന വിഭ്രാന്തിയാണ് റിയാസിന്. കെ. രാധാകൃഷ്ണനെ ചേലക്കരയിൽ കാണാൻ ഇല്ലെന്നും വി. മുരളീധരൻ പറഞ്ഞു. അജിത് പവാറിന്‍റെ 100 കോടി കഥയ്ക്ക് ശേഷം പുതിയ കഥ മെനയുകയാണ് സിപിഎം. പി.പി.ദിവ്യക്ക് എതിരായ നടപടി അടക്കമുള്ള ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യം. ജനത്തെ ഇതുകൊണ്ടെന്നും വിഡ്ഢികളാക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...