പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി സിപിഎം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി സിപിഎം. ഏരിയാ കമ്മിറ്റിയംഗം അൻസാരി അസീസിനെയാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തോമസ് ഐസക്കിനെ പരിഹസിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് നടപടി. രാജു എബ്രഹാമിൻ്റെ ചിത്രത്തിന് ഒപ്പം ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു എഫ് ബി പോസ്റ്റ്. ഈ വിഷയത്തിലാണ് ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി നടപടിയുണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്. എന്നാൽ തോൽവിക്ക് പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് ഡിലീറ്റ് ചെയ്തു. പത്തനംതിട്ടയില്‍ 66,119 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍ററണി വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്‍റണിക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. 3,67623 വോട്ടുകളാണ് ആന്‍റോ ആന്‍റണി നേടിയത്. 3,01504 വോട്ടുകള്‍ തോമസ് ഐസക് നേടിയപ്പോള്‍ അനില്‍ ആന്‍റണി നേടിയത് 2,34406 വോട്ടുകളാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡീപ്പ്മൈൻഡ് ചുമതല ഒഴിഞ്ഞ് ഡെമിസ് ഹസ്സാബിസ് ; ഗൂഗിൾ എഐ വിഭാഗത്തിൽ അഴിച്ചുപണി

0
നിർമിത ബുദ്ധി രംഗത്തെ മത്സരം ശക്തമായിരിക്കെ, തങ്ങളുടെ എഐ വിഭാഗത്തിൽ വൻ...

‘എഫ് സി ആർ എ ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ’ ; കെസി വേണു​ഗോപാൽ

0
ഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം...

ഫ്രഷ് കട്ട് അടച്ചുപൂട്ടൽ ; ജനകീയ പോരാട്ടത്തിന്‍റെ വിജയമെന്ന് പി കെ ഫിറോസ് എം...

0
താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി...

വഞ്ചനക്കേസ് : നടൻ സൽമാൻ ഖാനും സഹോദരിയും നേരിട്ട് ഹാജരാവണം ; കോടതി സമൻസ്

0
മുംബൈ : വഞ്ചനക്കേസിൽ നടൻ സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ...