ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം ധർണ ഇന്ന് ഡൽഹിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം ധർണ ഇന്ന്. ഡൽഹി സിപിഎം ആസ്ഥാനമായ എ.കെ.ജി ഭവന് മുന്നിലാണ് ധർണ. മുഖ്യമന്ത്രി പിണറായി വിജയനും ധർണയിൽ പങ്കെടുക്കും. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ഇന്ന് ധർണ സംഘടിപ്പിക്കുന്നത്. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ധർണ ആരംഭിക്കും. ഇന്ത്യ കാലങ്ങളായി പിന്തുടരുന്ന നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തേതെന്ന് ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സീതാറാം യെച്ചൂരിയും ഡി. രാജയും വ്യക്തമാക്കിയിരുന്നു. ഫലസ്തീന്റെ കാര്യത്തിൽ ഇന്ത്യ അമേരിക്കൻ സഖ്യകക്ഷിയായി മാറിയെന്നാണ് ഇരുപാർട്ടികളും കുറ്റപ്പെടുത്തുന്നത്. കുഞ്ഞുങ്ങൾ അടക്കം ആയിരക്കണക്കിന് മനുഷ്യകുരുതിയാണ് ഇസ്രായേൽ നടത്തുന്നത്. എന്നിട്ട് പോലും യു എന്നിലെ വെടിനിർത്തൽ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഈ നിലപാട് തെറ്റാണെന്നും ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ചൂണ്ടികാട്ടിയിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം

0
കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ. തുടർന്ന് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌‍ർണ വിലയിൽ നേരിയ ഇടിവ്. ഇന്നേക്ക് 22 കാരറ്റ് സ്വ‍‍ർ‍ണത്തിന്...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. മൂന്ന് മരണം റിപ്പോർട്ട് ചെയ്തു....

വയനാട്ടിലേക്ക് യാത്ര അരുത് , വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം

0
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും...