തിരുവനന്തപുരം : മുന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജി ലീനയുടെ മുട്ടത്തറയിലെ വീട് അടിച്ചു തകര്‍ത്തതായി പരാതി. ബൈക്കിലെത്തിയ സംഘം വീടിന്റെ വാതിലുകളും ജനല്‍ചില്ലുകളും അടിച്ചുതകര്‍ത്തു. ആക്രമിച്ചത് സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ലീന ആരോപിച്ചു.
ബൈക്കിലെത്തിയ സംഘം വടി ഉപയോഗിച്ച് വീട് തകര്‍ക്കുകയായിരുന്നെന്ന് ലീന പറയുന്നു. അപ്പോള്‍തന്നെ മുട്ടത്തറ പോലീസില്‍ വിവരം അറിയിച്ചു. അക്രമത്തില്‍ തനിക്കും സാരമായി പരിക്കേറ്റതായി ലീന പറഞ്ഞു. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വനിതാ നേതാവിന്റെ വീടിന് നേരെയുള്ള ആക്രമണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.