തിരൂരില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ തോല്‍ക്കുമെന്ന് സിപിഎം വിലയിരുത്തല്‍

For full experience, Download our mobile application:
Get it on Google Play

തിരൂർ: തിരൂരില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ തോല്‍ക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തിരൂരില്‍ ശക്തമായ പോരാട്ടം നടന്നെങ്കിലും വിജയം ഉറപ്പില്ല. തവനൂരും പൊന്നാനിയും സീറ്റ് നിലനിര്‍ത്തുമെന്നും താനൂരില്‍ തോല്‍ക്കുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. ശക്തരായ സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയെങ്കിലും മലപ്പുറത്ത് രണ്ട് സീറ്റിലേക്ക് മാത്രമായി ഒതുങ്ങിയേക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. തവനൂരില്‍ 3,000 മുതല്‍ 5,000 വരെ ഭൂരിപക്ഷം നേടിയേക്കുമെന്നാണ് കണക്കുകൂട്ടലുകള്‍. പൊന്നാനിയില്‍ 7,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയേക്കും.

പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും ജില്ലാ കമ്മിറ്റി കണക്കുകൂട്ടി. അതേസമയം ആലപ്പുഴ ജില്ലയിലും തെരഞ്ഞെടുപ്പ് പ്രകടനങ്ങള്‍ സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തി. അമ്പലപ്പുഴയില്‍ 1,800 വോട്ടുകള്‍ക്ക് തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന കണക്കും 3,800 വോട്ടുകള്‍ക്ക് ജയിക്കാമെന്ന മറ്റൊരു കണക്കുമാണ് നിലവില്‍ ജില്ലാ നേതൃത്വത്തിന് ലഭിച്ചത്. ഹരിപ്പാടും കുട്ടനാടും തോല്‍ക്കുമെന്നും നാലിടത്ത് കടുത്ത മത്സരം നേരിട്ടതായും സിപിഎം വിലയിരുത്തി. ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂര്‍, കായംകുളം സീറ്റുകള്‍ ആലപ്പുഴയിലും അരൂരിലും കടുത്ത മത്സരമാണ് നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...