കണ്ണൂര്‍ പയ്യന്നൂരില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. 95 ശതമാനത്തിന് മുകളില്‍ വോട്ടിങ് നടന്ന നാല് ബൂത്തുകളെ സംബന്ധിച്ചാണ് പരാതി. ഈ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചത് 25 ശതമാനത്തിന് മുകളില്‍ മാത്രമാണെന്നും റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പയ്യന്നൂരില്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്ന് വോട്ടിങ് സമയത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചില കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പയ്യന്നൂരിലെ യുഡിഎഫ് മുഖ്യ ഇലക്ഷന്‍ ഏജന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. എരമം കുറ്റൂര്‍ പഞ്ചായത്തിലെ 142 എരമം സെന്‍ട്രലിലെ 88.8 ശതമാനം വോട്ടര്‍മാരില്‍ 44 ശതമാനം പേര്‍ വോട്ട് ചെയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐഡി കാര്‍ഡ് കൂടാതെയായിരുന്നു എന്നാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; കേസെടുത്ത് സൈബർ പോലീസ്

0
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു....

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം ; സക്കർബർഗിന് പിന്തുണയുമായി എം.പി. മഹുവ മൊയ്ത്ര

0
ന്യൂഡൽഹി : മോദിയുടെ വീഡിയോ അപ്രത്യക്ഷമായ വിഷയത്തിൽ മെറ്റ സി.ഇ.ഒ. മാർക്ക്...

കുറ്റിപ്പുറം ബസ് അപകടം : അപകടത്തിന് കാരണം അമിത വേഗത ; ഡ്രൈവർക്ക് നോട്ടീസ്...

0
മലപ്പുറം : കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന്...

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...