ജി സുധാകരനെ അധിക്ഷേപിച്ച ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: ജി സുധാകരനെ അധിക്ഷേപിച്ച ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം. അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റി അംഗം മിഥുനെതിരെയാണ് നടപടി. നവമാധ്യമങ്ങളിൽ അധിക്ഷേപ കമന്റ് ഇട്ടതായി ജി സുധാകരൻ പാർട്ടിക്ക് പരാതിയായി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരെയും മിഥുൻ പോസ്റ്റുകൾ ഇട്ടിരുന്നു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ച ജി.സുധാകരൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെയാണ് അധിക്ഷേപക്കുറിപ്പുമായി സിപിഐഎം ലോക്കൽ കമ്മറ്റി അംഗം മിഥുൻ അമ്പലപ്പുഴ എത്തിയത്. പിന്നാലെ സുധാകരൻ പരാതി നൽകിയിരുന്നു.

അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. മുതിർന്ന നേതാവിനെ പരസ്യമായി അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചിട്ടും ലോക്കൽ കമ്മറ്റി അംഗത്തോട് ഒരു വിശദീകരണം പോലും അന്ന് പാർട്ടി നേതൃത്വം തേടിയിരുന്നില്ല. പാർട്ടിയിലെ പോളിറ്റിക്കൽ ക്രിമിനലുകൾക്കും ലഹരി മാഫിയക്കും എതിരെ നടത്തിയ പരാമർശങ്ങൾ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...