കുണ്ടറ, കരുനാഗപ്പളളി തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നടപടി – മുന്‍മന്ത്രിയുടെ ഭര്‍ത്താവും ശിക്ഷണ നടപടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുണ്ടറ, കരുനാഗപ്പളളി തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.എസ്.പ്രസന്നകുമാറിനെയും പി.ആര്‍.വസന്തനെയും തരംതാഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.തുളസീധരകുറുപ്പ് ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്ക് താക്കീത്.നിയമസഭാ തെരഞ്ഞെടുപ്പില്‍, കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍, എല്‍.ഡി.എഫിനുണ്ടായ തോല്‍വിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളെ ഏരിയാ കമ്മറ്റിയിലേക്ക് തരം താഴ്ത്താനും ഒരു സെക്രട്ടേറിയേറ്റ് അംഗത്തെയും രണ്ട് ഏരിയാ സെക്രട്ടറിമാരെയും ഒരു ജില്ല കമ്മറ്റി അംഗത്തെയും താക്കീത് ചെയ്യാനും സി.പി.എം തീരുമാനിച്ചു.

സെക്രട്ടേറിയേറ്റംഗവും കുണ്ടറയില്‍ തോറ്റ മുന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവുമായ ബി.തുളസീധരക്കുറുപ്പ് , കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എല്‍.സജികുമാര്‍ കുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രന്‍ ,ജില്ല കമ്മറ്റിയംഗം ആര്‍.ബിജു എന്നിവര്‍ക്കാണ് താക്കീത്. ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി.സത്യദേവനെയാണ് നടപടിയില്‍ നിന്നൊഴിവാക്കിയത്.കുണ്ടറയില്‍ മുന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും കരുനാഗപ്പള്ളിയില്‍ സി.പി.ഐ ലെ സിറ്റിംഗ് എം.എല്‍.എ ആയിരുന്ന ആര്‍.രാമചന്ദ്രനുമാണ് തോറ്റത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...