പത്തനംതിട്ട: പന്തളം നഗരസഭാഭരണം നഷ്ടപ്പെട്ടതില്‍ സിപിഎമ്മില്‍ നടപടി. ഏരിയ സെക്രട്ടറി ഇ. ഫസലിനെ സ്ഥാനത്തുനിന്നു മാറ്റി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.ഹര്‍ഷ കുമാറിനു പകരം ചുമതല നല്കി .
നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി. ബൈജുവിനേയും നീക്കി. സിപിഎം സംസ്ഥാന സമിതി നിര്‍ദേശത്തെ തുടര്‍ന്നാണു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം .
സിപിഎം ഭരിച്ചിരുന്ന നഗരസഭയില്‍ ഇക്കുറി ബിജെപിയാണു ഭരണം പിടിച്ചത്. 2015-ല്‍ 15 സീറ്റുകളോടെ പന്തളം നഗരസഭയില്‍ ഭരണം നേടിയ സിപിഎമ്മിന് ഇത്തവണ ഒന്‍പതു സീറ്റുകള്‍ മാത്രമാണു ലഭിച്ചത്. ഏഴു സീറ്റുകളുണ്ടായിരുന്ന ബിജെപി 18 സീറ്റുകളോടെ ഇത്തവണ അധികാരം നേടി. പാലക്കാടിനുശേഷം ബിജെപി അധികാരം നേടിയ സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയാണ് പന്തളം.