Thursday, April 25, 2024 2:43 pm

‘ജാഗ്രതക്കുറവുണ്ടായി, ആസ്തി വിറ്റും നിക്ഷേപകർക്ക് പണം തിരികെ നൽകും’ ; പേരാവൂർ സൊസൈറ്റി തട്ടിപ്പിൽ സിപിഎം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ ജാഗ്രതക്കുറവെന്ന് സമ്മതിച്ച് സിപിഎം. ഭരണസമിതിക്കും ജീവനക്കാർക്കും ഉണ്ടായ ജാഗ്രതക്കുറവിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പാർട്ടി മാറിനിൽക്കുന്നില്ലെന്നും നിക്ഷേപകർക്ക് പണം മുഴുവൻ കിട്ടുന്നത് വരെ ഒപ്പമുണ്ടാകുമെന്നും സിപിഎം പേരാവൂർ ഏരിയ കമ്മിറ്റി വിശദീകരിച്ചു.

സൊസൈറ്റിയുടെ ആസ്തി വിറ്റും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കിയും പണം നഷ്ടമായവർക്ക് തിരികെ നൽകുമെന്നും പേരാവൂർ ഏരിയ കമ്മറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു. പണം നഷ്ടപ്പെട്ടവർക്കൊപ്പമാണ് സിപിഎമ്മെന്നും ക്രമക്കേടിൽ ഉൾപ്പെട്ടവർക്കെതിരെ പാർട്ടി സംഘടനാ തലത്തിൽ നടപടി സ്വീകരിക്കുമെന്നും എം വി ജയരാജൻ അറിയിച്ചു.

സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് ചിട്ടി തുടങ്ങിയത്. പി ജയരാജൻ ഉൾപ്പെട്ട ജില്ലാ കമ്മറ്റിയാണ് ചിട്ടി നടത്തരുത് എന്ന് വിലക്കിയത്. ചിട്ടി തുക വകമാറ്റി ചെലവഴിച്ചെന്നത് വ്യക്തമായ സാഹചര്യത്തിൽ സഹകരണ വകുപ്പ് അന്വേഷണം നടത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

സിപിഎം നിയന്ത്രണത്തിലുള്ള  പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. സഹകരണവകുപ്പിന്റെ അനുമതിയില്ലാതെയാണ് ചിട്ടി നടത്തിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി എൺപത്തി അ‌ഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പോലീസിന് നൽകിയ പരാതി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...

ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല ; ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ

0
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ...

‘ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാന്‍ ഭക്തൻ തയ്യാറാക്കിയ കിറ്റുകള്‍’ ; വിശദീകരിച്ച് സുരേന്ദ്രന്‍

0
വയനാട് : കിറ്റ് വിവാദത്തിൽ പങ്കില്ലെന്ന പ്രതികരണവുമായി ബി.ജെ.പി. പിടിച്ചെടുത്തത്...

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...