വിമാനത്തില്‍ പിറന്ന കുഞ്ഞ് ഷോണ്‍ ഉടന്‍ കേരളത്തിലേക്ക് പറക്കും

For full experience, Download our mobile application:
Get it on Google Play

ഫ്രാങ്ക്ഫർട്ട് : വിമാനയാത്രയ്ക്കിടെ പിറന്ന മലയാളി യുവതിയുടെ കുട്ടിയ്ക്ക് അടിയന്തര പാസ്പോർട്ട് അനുവദിച്ച് ജർമനിയിലെ ഇന്ത്യൻ കോൺസുലേറ്റ്. യാത്രയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുട്ടിയും കുടുംബവും ഉടൻ ഫ്രാങ്ക്ഫർട്ടിൽ നിന്ന് കേരളത്തിലേക്ക് പറക്കും.

ഒക്ടോബർ അഞ്ചിനാണ് ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്. വിമാനം പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുൻപ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു.

പിന്നീട് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി യുവതിയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി. ഷോൺ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ജർമനിയിലെ ഇന്ത്യൻ കോൺസുലേറ്റ് കുഞ്ഞിന് പാസ്പോർട്ടും പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റും അനുവദിച്ചു.

ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോൺസുലേറ്റ് ട്വീറ്റ് ചെയ്തു. തുടർയാത്രയ്ക്കായി സജ്ജീകരണമൊരുക്കുന്നതിൽ സന്തോഷമുണ്ട്. മാതാപിതാക്കൾക്കൊപ്പം കേരളത്തിലേക്ക് പറക്കുന്ന ഷോണിന് ആശംസകളെന്നും കോൺസുലേറ്റ് ട്വീറ്റിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...