സഹകരണ മേഖലയെ തകര്‍ത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സി.പി.എം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സി.പി.എം ആണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ക്ഷീര സഹകരണ ജനാധിപത്യ വേദി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിനെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് യു.ഡി.എഫ് ഭരിച്ചിരുന്നതും ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നതുമായ നിരവധി ബാങ്കുകള്‍ സി.പി.എം പിടിച്ചെടുത്തുവെങ്കിലും അതെല്ലാം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.

അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ബാങ്കുകളെ തകര്‍ത്ത സി.പി.എം സംസ്ഥാനത്തുടനീളം വീണ്ടും സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കംനടത്തുകയാണ്. ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ കീഴ് ഘടകങ്ങള്‍ക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി നല്‍കിയ സര്‍ക്കുലര്‍ ഇതിനു തെളിവാണെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ജനാധിപത്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ. ടി. കെ. സാജു അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാര്‍, ജേക്കബ് എബ്രഹാം, ലിസി മത്തായി, പി. തോമസ് വര്‍ഗീസ്, ജോബോയ് ജോസഫ്, കെ.ജെ. യോഹന്നാന്‍, ഷിബു എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...