സി.പി.എം കേരളത്തില്‍ നടപ്പാക്കുന്നത് ഉന്മൂലന സിദ്ധാന്തം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനം ഭരിക്കുന്ന സി.പി.എം പാര്‍ട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ നടപ്പാക്കുന്നത് എതിരാളികളേയും എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കുന്ന ഉന്മൂലന സിദ്ധാന്തമാണെന്ന് ഡി.സിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ എസ്.എഫ്.ഐക്കാര്‍ ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു. സംസ്ഥാന പ്രസിഡന്‍റുമാര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഢന്‍, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് അലന്‍ ജിയോ മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ ആരംഭിച്ച രാപ്പകല്‍ സമരത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ക്രൂരമായ സംഭവം മുനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും അതിന് കുടപിടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പും ഡീന്‍ അടക്കമുള്ള വെറ്റിനറി കോളേജ് അധികൃതരും ചെയ്യുന്നതെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും പതാകയില്‍ എഴുതിവെച്ചിട്ട് എതിരാളികളെ വകവരുത്തുന്ന ജനാധിപത്യവിരുദ്ധമായ ക്രൂരമായ പ്രവര്‍ത്തനമാണ് കാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്നതെന്നും ഇവരെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലാലി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജോണ്‍സണ്‍ വിളവിനാല്‍, കെ. ജാസിംകുട്ടി, റോജിപോള്‍ ദാനിയേല്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ ജോണ്‍, ഗീതാ ചന്ദ്രന്‍, സുധ നായര്‍, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ജില്ലാ ഭാരവാഹികളായ മേഴ്സി സാമുവല്‍, വസന്ത ശ്രീകുമാര്‍, റെജി ബഷീര്‍, സജി ദേവി, അബ്ദുള്‍കലാം ആസാദ്, നഹാസ് പത്തനംതിട്ട, റെനീസ് മുഹമ്മദ്, ഷെബീര്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

സിദ്ധാര്‍ത്ഥന്‍റെ കൊലപാതക സംഭവം സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടുമെന്ന മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്‍റെ പേരില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പോഷക സംഘടനാ നേതാക്കള്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചതിനെതുടര്‍ന്ന് പത്തനംതിട്ടയില്‍ നടത്തിവന്ന ഐക്യദാര്‍ഢ്യ സമരം ഉച്ചയോടെ അവസാനിപ്പിച്ചു. സത്യാഗ്രഹികളായ രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്‍, അലന്‍ ജിയോ മൈക്കിള്‍ എന്നിവര്‍ക്ക് ആന്‍റോ ആന്‍റണി എം.പി കരിക്കിന്‍ വെള്ളം നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....