നവകേരള സദസ്സ് മണ്ഡലങ്ങളിലുണ്ടാക്കിയ രാഷ്ട്രീയമുന്നേറ്റം വിലയിരുത്താൻ ഒരുങ്ങി സി.പി.എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർക്കാരിന്റെ നവകേരള സദസ്സ് മണ്ഡലങ്ങളിലുണ്ടാക്കിയ രാഷ്ട്രീയമുന്നേറ്റം വിലയിരുത്താൻ സി.പി.എം. നേതൃയോഗങ്ങൾ ചേരുന്നു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള രണ്ടുദിവസങ്ങളിലായി സംസ്ഥാന സമിതിയും ചേരും. നവകേരള സദസ്സ് സർക്കാർ പരിപാടിയായിരുന്നെങ്കിലും അത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പുള്ള രാഷ്ട്രീയ മുന്നൊരുക്കമായാണ് സി.പി.എമ്മും എൽ.ഡി.എഫും ഏറ്റെടുത്തത്. എല്ലാമണ്ഡലങ്ങളിലും ബൂത്തുതലംവരെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ കഴിഞ്ഞുവെന്നാണ് നവകേരള സദസ്സിനുശേഷം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രാഥമികമായി വിലയിരുത്തിയത്.

ഒരോ ജില്ലകളിലും ഇതുസംബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളും നവകേരള സദസ്സിനുശേഷം ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന തുടർപ്രവർത്തനങ്ങളും സംബന്ധിച്ച് യോഗത്തിൽ റിപ്പോർട്ടുചെയ്യും. എൽ.ഡി.എഫ്. സംഘടനാസംവിധാനത്തെ ബൂത്തുതലംവരെ ഏകോപിപ്പിച്ച് പ്രവർത്തിക്കാനായി എന്നതാണ് നവകേരള സദസ്സുണ്ടാക്കിയ പ്രധാന രാഷ്ട്രീയമാറ്റം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...