പത്തനംതിട്ട : സി.പി.എം കുമ്പഴ ലോക്കല്‍ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ഇന്നും ഭക്ഷണ വിതരണം നടത്തി. ലോക്ക് ഡൌണില്‍ ഹോട്ടലുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഉച്ചഭക്ഷണത്തിന് ബുദ്ധിമുട്ടുകയായിരുന്നു. ഇതറിഞ്ഞ കുമ്പഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി അശോക് കുമാറാണ് ഭക്ഷണ വിതരണത്തിന് മുന്‍കൈ എടുത്തത്.
ലോക്ക് ഡൌണ്‍ തുടങ്ങിയ അന്നുമുതല്‍ ദിവസേന നൂറോളം പേര്‍ക്ക് ഇവിടെ നിന്നും ഭക്ഷണം ഭക്ഷണം നല്‍കുന്നുണ്ട്. ഏരിയാ കമ്മിറ്റി അംഗം അന്‍സാരി എസ്.അസീസ് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ലോക്കല്‍കമ്മിറ്റി കമ്മിറ്റി അംഗം അജയ് പി.എസ്, ബ്രാഞ്ച് അംഗങ്ങളായ അനന്തകൃഷ്ണന്‍, നിഖില്‍രാജ് എന്നിവര്‍ നേത്രുത്വം നല്‍കി.