അവര്‍ പണ്ടുമുതല്‍ കൊതിക്കുന്ന ചോരയാണ് – ഇനിയാ കൊതി കൂടും : കൊടിക്കുന്നില്‍

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിനെ വലിയ ആവേശത്തോടെയാണ് മിക്ക നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികരിച്ചത്. ഇക്കൂട്ടത്തില്‍ വളരെ വ്യത്യസ്‌തമായി ആശംസയറിയിച്ച്‌ കെ‌പി‌സി‌സി വര്‍ക്കിംഗ് പ്രസിഡന്റും മാവേലിക്കര എം‌പിയുമായ കൊടിക്കുന്നില്‍ സുരേഷ്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വി.ഡി സതീശന്റെ ഫ്ളക്‌സ് തകര്‍ക്കുന്ന ഒരു ചിത്രമാണ് ഫേസ്‌ബുക്കിലൂടെ കൊടിക്കുന്നില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് നേരിടുന്ന, വെറുപ്പിന്റെ രാഷ്‌ട്രീയത്തെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തിയ പ്രിയ സുഹൃത്തിന്, ജനനായകന് അഭിനന്ദനങ്ങള്‍ എന്ന കുറിപ്പും ചിത്രത്തിനുണ്ട്. കുറിപ്പിന്റെ ഒടുവില്‍ ഡി‌വൈ‌എഫ്‌ഐ, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വി.ഡി സതീശന്റെ ഫ്ളക്‌സിനോട് അതിക്രമം കാട്ടുന്ന ചിത്രമാണിതെന്നും അവര്‍ പണ്ടുമുതല്‍ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടുമെന്നും കൊടിക്കുന്നില്‍ കുറിച്ചിരിക്കുന്നു.

കൊടിക്കുന്നിലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂ‌ര്‍ണരൂപം

DYFI, SFI ഗുണ്ടകള്‍ മുമ്പ്  വിഡി സതീശന്റെ ഫ്ളക്സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്. അവര്‍ പണ്ടുമുതല്‍ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും. ഐശ്വര്യ കേരളത്തിനായി തുടങ്ങിവെച്ച യാത്ര തളര്‍ച്ചയില്ലാതെ നമ്മള്‍ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും..
സംഘടിതമായി, സുശക്തമായി ഓരോ യുഡിഎഫ് പ്രവര്‍ത്തകനും ഒപ്പമുണ്ടാകും..

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന, വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തുന്ന പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്.. ഈ ജനതയുടെ നായകന്, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങള്‍… വരാനിരിക്കുന്ന സമരവസന്തങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...