കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്, നിയമ സഭാ തിരഞ്ഞെടുപ്പ് തോൽവി സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ കല്ലറ മുതുവിള ലോക്കൽ കമ്മിറ്റികളാണ് പിരിച്ചു വിട്ടത്. ഏരിയ കമ്മിറ്റി അംഗം R S ജയന്റെ നേതൃത്വത്തിലുള്ള 10 അംഗ അഡ്ഹോക്ക് കമ്മറ്റിയും നിലവിൽ വന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ‘തിരഞ്ഞെടുപ്പ് മുദ്രാവാക്യം’ വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎമ്മിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിലേത് പോലെ വേണ്ടത്ര ജനങ്ങളെ ആകർഷിക്കാനായില്ല എന്നാണ് പ്രധാന വിമർശനം. സിപിഐഎം അവലോകന റിപ്പോർട്ടിലാണ് വിമർശനം. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നായിരുന്നു മുദ്രാവാക്യം. പ്രകടന പത്രികയും ആകർഷകമായില്ലെന്ന് വിമർശനം ഉയർന്നു.

അതേസമയം നേതാക്കൾ പെരുമാറ്റം നന്നാക്കണമെന്നും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ച് പരാതികളുണ്ടെന്നും സിപിഐഎമ്മിൽ വിമർശനമുയർന്നു. ജനസൗഹൃദപരമായ സമീപനത്തിലേക്ക് നേതാക്കളും പ്രവർത്തകരും സ്വയം മാറണമെന്നും വിമർശനമുണ്ട്.പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും അവമതിപ്പുണ്ടാക്കി. സഹകരണ ബാങ്ക് ക്രമക്കേടുകൾ ഇത്തരം അവസ്ഥക്ക് കാരണമായി. അഡംബര ജീവിതശൈലിയും ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനമുയർന്നു അതേസമയം തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാനനേതൃത്വത്തിനും വീഴ്ച്ചയെന്ന് സിപിഐഎം റിവ്യൂറിപ്പോർട്ട്. ജില്ലാ കമ്മിറ്റി ശിപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അനുമതി നൽകിയതിലാണ് വീഴ്ച.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...