യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്‌ആപ്പില്‍ : സി.പി.എം നേതാവ് ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്‌ആപ്പില്‍ പ്രചരിച്ചതോടെ സി.പി.എം വാകത്താനം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ നേതാവ് ഒളിവില്‍. ഇയാളുടെ ജീവനക്കാരന്റെ ഭാര്യയുമൊത്തുള്ള ചിത്രങ്ങളാണ് രണ്ടു ദിവസമായി പ്രചരിക്കുന്നത്. സംഭവം വിവാദമാകുകയും യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെ‌ടാന്‍ ഒരുങ്ങുകയും ചെയ്‌തതോടെയാണ് നേതാവ് ഒളിവില്‍ പോയത്. ഇതിനിടെ ഇയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി കാണിച്ച്‌ സി.പി.എം വാകത്താനത്ത് പോസ്റ്റര്‍ ഒട്ടിച്ചു.

പഞ്ചായത്തിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന ഈ നേതാവിന്റെ കീഴില്‍ നിരവധി ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഒരു തൊഴിലാളിയുടെ ഭാര്യയ്ക്ക് ഒപ്പം കാറിലിരുന്ന് പകര്‍ത്തിയ സ്വകാര്യ നിമിഷങ്ങളുടെ സെല്‍ഫിയാണ് പുറത്തായിരിക്കുന്നത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവര്‍ക്ക് ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ട്.

സംഭവം പോലീസില്‍ എത്തും മുന്‍പ് ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ സി.പി.എം ആരംഭിച്ചു. നേതൃത്വം യുവതിയു‌ടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടതായി അറിയുന്നു. നേതാവ് അതീവ രഹസ്യമായി ഫോണില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍ എങ്ങിനെയാണ് പുറത്തു പോയതെന്ന ചര്‍ച്ചയിലാണ് പാര്‍ട്ടി വൃത്തങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...