രാ​​​ജ്യ​​​ത്തെ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 13.36 ല​​​ക്ഷം ക​​​ട​​​ന്നു ; 31358 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂ​​​ഡ​​​ല്‍​​​ഹി : രാ​​​ജ്യ​​​ത്തെ കോ​​​വി​​​ഡ്-19 ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 13.36 ല​​​ക്ഷം ക​​​ട​​​ന്നു. ശ​​​നി​​​യാ​​​ഴ്ച 48,916 പേ​​​ര്‍​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 13,36,861 ലെ​​​ത്തി. 31,358 പേ​​​രാ​​​ണു കോവിഡ് ബാധിച്ച്‌ മരിച്ചത്. മ​​​ഹാ​​​രാ​​​ഷ്ട്ര, ​​​ത​​​മി​​​ഴ്നാ​​​ട്, ഡ​​​ല്‍​​​ഹി, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഒ​​​ഡീ​​​ഷ, രാ​​​ജ​​​സ്ഥാ​​​ന്‍, തെ​​​ലു​​​ങ്കാ​​​ന, ഉ​​​ത്ത​​​ര്‍​​​പ്ര​​​ദേ​​​ശ്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ള്‍, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, ഗു​​​ജ​​​റാ​​​ത്ത്, ഹ​​​രി​​​യാ​​​ന, ബി​​​ഹാ​​​ര്‍ തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ രോ​​​ഗ​​​വ്യാ​​​പ​​​നം നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി​​​ട്ടി​​​ല്ല. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ യു​​​എ​​​സി​​​നും ബ്ര​​​സീ​​​ലി​​​നും പി​​​ന്നി​​​ലാ​​​ണി​​​പ്പോ​​​ള്‍ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥാ​​​നം.

മഹാരാഷ്ട്രയില്‍ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 9,251 പേര്‍ക്ക്. 257 പേരാണ് ഇന്നലെ മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,66,368 ആയി. ഇതില്‍ 1,45,481 എണ്ണം സജീവ കേസുകളാണ്. 2,07,194 പേര്‍ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ മുംബൈയില്‍ ഇന്നലെ 1090 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 52 പേര്‍ മരിക്കുകയും 617 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,07,981 ആയി. 78,877 പേരാണ് രോഗമുക്തി നേടിയത്.

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 5,072 പുതിയ കേസുകളും 72 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,942 ആയി. ഇതില്‍ 55,388 എണ്ണം ആക്ടീവ് കേസുകളാണ്. 1,796 പേര്‍ ഇതിനോടകം കര്‍ണാടകയില്‍ കോവിഡ് മൂലം മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...