ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റിന് കൊവിഡ് : അന്‍പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റിന് കൊവിഡ്. അന്‍പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍. ബാലുശ്ശേരി കരുമല സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെ  ആരോഗ്യവകുപ്പ് രണ്ട് വാര്‍ഡുകളിലായി സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണാണ്. ഇന്നലെ 110 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതില്‍ ജില്ലാ ഭരണകൂടം വേഗത കൂട്ടി. നിലവിലെ സ്ഥിതിയില്‍ ആഗസ്റ്റ് അവസാനത്തോടെ മൂവായിരത്തിനും നാലായിരത്തിനുമിടയില്‍ രോഗികള്‍ കൂടുമെന്നാണ് ജില്ലാ ആരോഗ്യ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുളള ജാഗ്രതയും ചികിത്സാ സൗകര്യം ഒരുക്കുകയുമാണ് നിലവിലെ ദൗത്യം. മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു പ്രതിരോധ നടപടികള്‍ വിശദീകരിച്ചു. സബ് കളക്ടര്‍ ജി.പ്രിയങ്ക, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുജിത് ദാസ്, ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, അഡീഷണല്‍ ഡി.എം.ഒ ആശാദേവി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്നലെ 1103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം 18,098 ആയി. അഞ്ച് മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...