കരൂര്‍ (തമിഴ്‌നാട്) : മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന കെ. വരദരാജന്‍ (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കരൂരിലായിരുന്നു അന്ത്യം. തമിഴ്‌നാട്ടില്‍ നിരവധി വ്യാവസായിക സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ നേതാവായിരുന്നു ഇദ്ദേഹം. 1974 തൃച്ചി കിസാന്‍ സഭ സെക്രട്ടറിയായും 1986 ല്‍ തമിഴ്‌നാട് കിസാന്‍ സഭയുടെ സെക്രട്ടറിയായും 2005ല്‍ സിപിഎം പോളിറ്റ് ബ്യൂറോയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ തിരുച്ചിറപ്പള്ളിയില്‍ നടക്കും.
മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന കെ.വരദരാജന്‍ അന്തരിച്ചു
RECENT NEWS
Advertisment