ഇനി മുതല്‍ പഠനം ആനന്ദപ്രദമാക്കാം ; ഒന്നു മുതല്‍ പത്തുവരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് കലാസംയോജിത പ്രോജക്ടുമായി സിബിഎസ്ഇ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഭാവി കലാകാരന്‍മാരെ വളര്‍ത്തിയെടുക്കാനും കുട്ടികള്‍ക്ക് കലയോട് താത്പര്യം ഉണ്ടാക്കാനും ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കലാസംയോജിത പ്രോജക്ടുമായി സിബിഎസ്ഇ വരുന്നു. മറ്റൊരു സംസ്ഥാനത്തെ കലയെപ്പറ്റി ഉള്‍പ്പെടെ ആധികാരികമായി പഠിപ്പിക്കുകയാണ് ലക്ഷ്യം. ദൃശ്യ, സ്റ്റേജ് ഇന കലാരൂപങ്ങളുടെ പ്രോജക്ടുകള്‍ കുട്ടികള്‍ തയ്യാറാക്കണം. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകള്‍ക്ക് ഇത് നിര്‍ബന്ധമല്ല. പഠനം ആനന്ദപ്രദമാക്കാനും ഇന്ത്യയുടെ കലാ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച്‌ വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാനുമാണ് പഠനം.

ഓരോ സംസ്ഥാനത്തിനും പങ്കാളിത്ത സംസ്ഥാനങ്ങളെ നിശ്ചയിച്ചു. കേരളത്തിന്റെ പങ്കാളി ഹിമാചല്‍പ്രദേശാണ്. കലാസംയോജിത പ്രോജക്ടുകളില്‍ ഒന്ന് പങ്കാളിത്ത കലാരൂപങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാകണം. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഒരു പ്രോജക്‌ട് ഹിമാചല്‍പ്രദേശിലെ ഏതെങ്കിലും കലാരൂപവുമായി ബന്ധപ്പെടുത്തിയുള്ളതായിരിക്കണം. പ്രോജക്ടുകള്‍ ഇന്റേണല്‍ വിലയിരുത്തലിന് പരിഗണിക്കും.വിഷയം പഠിപ്പിക്കുന്നവരും കലാ അദ്ധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണം. കലാസംയോജിത പഠനം എന്നിവ റിപ്പോര്‍ട്ടു ചെയ്യാന്‍ സ്‌കൂളുകള്‍ക്കായി ഒരു പോര്‍ട്ടലും സിബിഎസ്ഇ ആരംഭിച്ചു. ഇതുസംബന്ധിച്ച്‌ മാര്‍ഗരേഖയും ബോര്‍ഡ് പുറത്തിറക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...