എറണാകുളത്ത് പട്ടികജാതി ഉന്നതിയില്‍ പോലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ എം വി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: എറണാകുളം പാര്യത്ത്‌കാവ്‌ പട്ടികജാതി ഉന്നതിയില്‍ പോലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഎം നേതാവ് എം വി ജയരാജൻ. സ്ത്രീകളെ പോലും പോലീസ് മർദിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസമാകുമ്പോഴാണ് ഈ ക്രൂരത. യുഡിഎഫിന്റെ പോലീസ് നയം വ്യക്തമെന്നും എം വി ജയരാജൻ വിമർശിച്ചു. ഏതെങ്കിലും ഒരു വ്യക്തിക്കല്ല പാർട്ടിക്കാണ് തോൽവി ഉണ്ടായത്. ജീവനുള്ള പാർട്ടിയായതുകൊണ്ട് വിമർശനങ്ങൾ ഉണ്ടാകും. ഇതിനേക്കാൾ വലിയ പരാജയത്തിൽ നിന്ന് പാർട്ടി തിരിച്ചുവന്ന ചരിത്രമുണ്ടെന്നും എം വി ജയരാജൻ വ്യക്തമാക്കി.

എറണാകുളം പാര്യത്ത്‌കാവ്‌ പട്ടികജാതി ഉന്നതിയില്‍ പോലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പോലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌. വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതിയാണ്‌ കാണിച്ചിട്ടുള്ളത്‌. നേരത്തെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഘട്ടത്തില്‍ 14 തവണ പോലീസ്‌ വന്നിട്ടുണ്ടെങ്കിലും യാതൊരു അക്രമവും ഉണ്ടായിരുന്നില്ല.

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറി 48 മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും പോലീസ്‌ അക്രമകാരികളായി പാവപ്പെട്ടവരെ അക്രമിക്കുന്ന സ്ഥിതിയാണുണ്ടായത്‌. ജനങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ വന്ന സിപിഐഎം ഏരിയാ സെക്രട്ടറിയേയും, മറ്റ്‌ പ്രവര്‍ത്തകരേയും അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുന്നതിനാണ്‌ ഇവര്‍ തയ്യാറായിട്ടുള്ളത്‌. ഇവിടുത്തെ അക്രമത്തെ പുറംലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകരെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. ഭരണത്തിന്റെ തണലില്‍ പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടേയുള്ള പാവങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന്‌ എം.വി ഗോവിന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...