പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ ഇന്നും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഇന്നും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം. നേതൃത്വം ശൈലി മാറ്റണമെന്നും തിരുത്തിയില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നുമാണ് കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. പിണറായിക്കെതിരായ ജനവികാരം പാർട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. പിണറായിയെ പ്രതിരോധിച്ചും ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി.

എല്ലാ കുറ്റവും പിണറായിക്ക് മേൽ ചുമത്തേണ്ടതില്ലെന്നായിരുന്നു പിന്തുണയ്ക്കുന്നവരുടെ വാദം. ക്രിക്കറ്റ് കളിയിൽ തോറ്റാൽ ക്യാപ്റ്റന് മാത്രമല്ല കുറ്റം. പാർട്ടിയും മുന്നണിയുമാണ് തെരത്തെടുപ്പിനെ നേരിട്ടത്. പിണറായിയെ മാത്രം എങ്ങനെ കുറ്റക്കാരനാക്കുമെന്നും ഒരു വിഭാഗം വാദിച്ചു. ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെയും കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു. ജില്ലാ നേതൃത്വം പരാജയമായിരുന്നു. സംഘടന സംവിധാനം താഴേത്തട്ടിൽ ദുർബലമായിരുന്നുവെന്നും ബ്രാഞ്ചുകളുടെ യോഗം പോലും കൃത്യമായി നടക്കുന്നില്ലെന്നും വിമർശനം ഉയര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...