അധികകാലം ഇങ്ങനെ ഞെളിഞ്ഞ് ഇരിക്കാമെന്ന് കരുതേണ്ട ; പോലീസിനെതിരെ ഭീഷണി പ്രസംഗവുമായി സി പി എം നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിനെതിരെ ഭീഷണി പ്രസംഗവുമായി സി പി എം നേതാവ്. നെടുമങ്ങാട് ഏരിയ സെക്രട്ടറി ജയദേവനാണ് ഭീഷണിമുഴക്കിയത്. പോലീസുകാര്‍ അധികകാലം ഇങ്ങനെ ഞെളിഞ്ഞ് ഇരിക്കാമെന്ന് കരുതേണ്ടെന്നാണ് മുന്നറിയിപ്പ്. സി ഐ സന്തോഷിനും എസ് ഐ വിനോദ് വിക്രമാദിത്യന്റെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് അധിക്ഷേപിച്ചത്. ഇവര്‍ അഴിമതിക്കാരാണെന്നും പണപ്പിരിവ് നടക്കുന്നെന്നുമൊക്കെയാണ് ആരോപണം. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നെടുമങ്ങാട്ടെ ജനത കൈകാര്യം ചെയ്യുമെന്നും പറയുന്നുണ്ട്.

കഴിഞ്ഞ കുറച്ച്‌ നാളുകളായി ജയദേവനും പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. മിക്ക കേസുകളിലും ഏരിയ സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും നിയമത്തിനെതിരായതിനാല്‍ ചെയ്യുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിനിടെ കാനം രാജേന്ദ്രന്റെ ഫ്ലക്സ് ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ഇന്നലെ ഏഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസിന്റെ കൊടി കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് അത് തടയുകയും ഇവരെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്നലെ നടന്ന യോഗത്തിലെ പ്രസംഗത്തിലാണ് സി ഐ സന്തോഷിന്റെയും എസ് ഐ വിനോദ് വിക്രമാദിത്യന്റെയും പേരെടുത്ത് പറഞ്ഞുകൊണ്ട് അധിക്ഷേപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...