കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയ സിപിഎം നേതാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം: കര്‍ഷകസംഘം നേതാവും കുറ്റിപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കുറ്റിപ്പുറം നടുവട്ടം കണ്ണത്ത് രാമചന്ദ്രന്‍ നായരെ (75) ബെംഗളൂരുവില്‍ മരിച്ച നിലയിൽ കണ്ടെത്തി. കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ ഈ മാസം ആദ്യവാരം ഡല്‍ഹിയിലേക്ക് പോയ അദ്ദേഹത്തിന് കഴിഞ്ഞ 12-ന് തിരിച്ചുവരവേ ബെംഗളൂരുവില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.

പിറ്റേന്ന് നാട്ടിലേക്ക് വണ്ടി കയറാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് വിവരമൊന്നും ഉണ്ടായില്ല. കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കി മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു വീട്ടുകാര്‍. ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ബെംഗളൂരു പോലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ബെട്രാണിപുരം പോലീസ്സ്റ്റേഷനില്‍നിന്നും അജ്ഞാത മൃതദേഹങ്ങളുടെ ഫോട്ടോ കാണിച്ചു. ഒരു മൃതദേഹത്തിന് ഏകദേശം സാമ്യം തോന്നിയതിനാല്‍ വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയില്‍ എത്തി തിരിച്ചറിയുകയായിരുന്നു.

കഴിഞ്ഞ രണ്ടുമൂന്നു പ്രാവശ്യം കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ ഇദ്ദേഹം ഡല്‍ഹിയിലേക്ക് പോയിട്ടുണ്ടെന്നും വൈകിയാണെങ്കിലും സുരക്ഷിതമായി വീട്ടിലെത്താറുണ്ടെന്നുമാണ് വീട്ടുകാർ പറയുന്നത്. കഴിഞ്ഞ 15-ന് ബണ്ണാര്‍ക്കട്ട റോഡരികില്‍ മരിച്ച നിലയില്‍ പോലീസ് ഇദ്ദേഹത്തെ കണ്ടെത്തിയെന്നാണ് അറിയുന്നത്. ദീര്‍ഘകാലം സി.പി.എം. വളാഞ്ചേരി ഏരിയാകമ്മിറ്റി അംഗമായിരുന്നു. കുറ്റിപ്പുറം ബ്ലോക്ക് അംഗം, സി.പി.എം. കുറ്റിപ്പുറം, ആതവനാട് ലോക്കല്‍ സെക്രട്ടറി, കെ.എസ്.വൈ.എഫ്. ബ്ലോക്ക് പ്രസിഡന്റ്, ജില്ലാകമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു. ഏരിയാ സെക്രട്ടറി, ജില്ലാകമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റിപ്പുറം ബസ് അപകടം : അപകടത്തിന് കാരണം അമിത വേഗത ; ഡ്രൈവർക്ക് നോട്ടീസ്...

0
മലപ്പുറം : കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന്...

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...

പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍...

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...